Share this Article
KERALAVISION TELEVISION AWARDS 2025
'പണി' സിനിമയെ വിമര്‍ശിച്ച റിവ്യൂവറായ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്
	Joju George

സിനിമയ്ക്കെതിരെ റിവ്യു എഴുതിയ ആളെ ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്. ജോജു ആദ്യമായി സംവിധാനം ചെയ്ത പണി സിനിമയെ വിമര്‍ശിച്ചതാണ് കാരണം. ഭീഷണിപ്പെടുത്തുന്ന ഓഡിയോ, റിവ്യൂവറായ ആദര്‍ശ് എച്ച് എസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പിന്നാലെ വിശദീകരണവുമായി ജോജു ജോര്‍ജ് രംഗത്തെത്തി. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പണി എന്ന സിനിമയിലെ ബലാത്സംഗ ചിത്രീകരണത്തിനെതിരെയാണ് ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്. 

ചിത്രത്തില്‍ സീന്‍ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായാണെന്നും സ്ത്രീ കഥാപാത്രത്തെ വികലമായി ചിത്രീകരിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിരൂപണം. ഇതില്‍ പ്രകോപിതനായാണ് ജോജു ജോര്‍ജ് ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. 

കോടികളുടെ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയ തന്നെ നേരില്‍ കാണണമെന്നും മുന്നില്‍ നില്‍ക്കാന്‍ ധൈര്യം ഉണ്ടോയെന്നും ജോജു ഭീഷണിപ്പെടുത്തുന്ന ഓഡിയോ ആദര്‍ശ് പുറത്തുവിട്ടു. പിന്നാലെ സാമൂഹ്യമാധ്യമത്തിലൂടെ വിശദീകരണവുമായി ജോജു ജോര്‍ജ് രംഗത്തെത്തി.

ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് അദ്ദേഹം എഴുതിയിരിക്കുന്നതെന്നും കരുതിക്കൂട്ടി ചെയ്യുന്നതില്‍ ദേഷ്യമുണ്ടെന്നുമായിരുന്നു ജോജുവിന്റെ പ്രതികരണം. കമന്റുകളില്‍ സിനിമ കാണരുത് എന്ന് എഴുതി, നിയമപരമായി മുന്നോട്ടുപോകുമെന്നും ജോജു പ്രതികരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories