Share this Article
News Malayalam 24x7
3 ദിവസത്തെ സന്ദര്‍ശത്തിനായി അമിത് ഷാ ഇന്ന് ജമ്മു കാശ്മീരിൽ
Amit Shah

മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ജമ്മു കശ്മീരിലെത്തും. സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, സൈന്യം, പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരുമായി അദ്ദേഹം നിര്‍ണായക സുരക്ഷാ യോഗം നടത്തും. ജമ്മുവിലെ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മേഖലയിലെ മൊത്തത്തിലുള്ള സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് യോഗം. ബജെപി നേതാക്കളെ സന്ദര്‍ശിക്കുന്നതിനോടൊപ്പം ചില പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. നാളെയാണ് ശ്രീനഗര്‍ സന്ദര്‍ശനം. സന്ദര്‍ശനത്തിന്‍്‌റെ പശ്ചാത്തലത്തില്‍ കശ്മീരിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories