Share this Article
News Malayalam 24x7
ഇടപെട്ട് ആരോഗ്യമന്ത്രി, അന്വേഷണത്തിന് ഉത്തരവിട്ടു, DMOയോട് റിപ്പോർട്ട് തേടുമെന്നും മന്ത്രി
വെബ് ടീം
6 hours 59 Minutes Ago
1 min read
K MURALIDHARAN

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണത്തിൽ ചികിത്സാ പിഴവുണ്ടായെന്ന് പ്രാഥമികാന്വേഷണത്തിൽ DHSE കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ.DMOയോട് റിപ്പോർട്ട് തേടുമെന്നും മന്ത്രി പ്രതികരിച്ചു.

ആറന്മുള സ്വദേശിനി 68 കാരിയായ വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നാണ് വത്സലയുടെ ആരോപണം. ഒരു വർഷമായി ശരീരത്തിൽ കുടുങ്ങിയ സൂചി, പുറത്തെടുക്കാനായി കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ വിജയിച്ചില്ല. മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്നും വത്സല പറഞ്ഞു.സംഭവത്തിൽ വിശദീകരണവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. ശരീരത്തിൽ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് ആണെന്നും സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും സൂചി പൂർണമായി നീക്കം ചെയ്യാൻ ശ്രമിച്ചെന്നുമാണ് അധികൃതർ നൽകിയ വിശദീകരണം.

തുടർന്ന് സംഭവം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേരിട്ട് ഇടപെടുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചിചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories