ചേരാനല്ലൂരില്‍ കാറിടിച്ച് ഒരാള്‍ മരിച്ച കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. എറാണാകുളത്തെ സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് പരിഗണിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവുമാണ് ഹര്‍ജി നല്‍കിയത്. ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിൽ പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ കുടുംബത്തോട് മറുപടി നൽകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ കക്ഷി ചേരാൻ ജയ ബാലകൃഷ്ണന്‍റെ കുടുംബം നൽകിയ അപേക്ഷ കോടതി സ്വീകരിച്ചിരുന്നു. അമിത വേഗത്തിൽ കാറോടിക്കുന്ന 3 ദൃശ്യം കിട്ടിയിരുന്നു. മണിക്കൂറിൽ 104 കി.മീ. വേഗത്തിൽ വരെ ഓടിച്ചു. പതിനേഴുകാരനിൽ നിന്ന് വിവരങ്ങൾ തേടണം, എങ്ങനെ വാഹനം ഓടിക്കാൻ പഠിച്ചു എന്നറിയണമെന്നും പൊലീസ് കോടതിയിൽ വാദിച്ചു.