തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കിയ നടപടി റദ്ദാക്കി. ഇതോടെ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
കോടതി നിർദേശപ്രകാരം തെരഞ്ഞടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഹിയറിങ്ങിൽ വൈഷ്ണ സുരേഷും പരാതിക്കാരനായ ധനേഷ് കുമാറും കോർപറേഷൻ സെക്രട്ടറിയും ഹാജരായിരുന്നു .