Share this Article
ഐപിഎസ് തലത്തിൽ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെ 11 പേർക്ക് മാറ്റം; പത്തനംതിട്ട എസ്‌പിക്കും സ്ഥലംമാറ്റം
വെബ് ടീം
posted on 24-07-2025
1 min read
IPS

തിരുവനന്തപുരം: ഐപിഎസ് തലത്തിൽ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ ഉൾപ്പെടെ മാറ്റി.കൊല്ലം റൂറൽ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു. കൊല്ലം റൂറലിൽനിന്നു സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിനെ മാറ്റി പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആർ.ആനന്ദ് ആണ് പുതിയ പത്തനംതിട്ട എസ്പി.അരുൾ ആര്‍ ബി കൃഷ്ണയെ പോലീസ് ബറ്റാലിയൻ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.

ആകെ 11 പേർക്കാണ് മാറ്റം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories