Share this Article
സ്‌പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: മരണസംഖ്യ 68 ആയി
Spain Train Collision

സ്‌പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 68 ആയി. അപകടത്തില്‍ പരിക്കേറ്റ നൂറോളം പേരില്‍ പലരുടേയും നില ഇപ്പോഴും ഗുരുതരമാണ്. അപകടത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടോളോഡോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഒരേ ദിശയില്‍ സഞ്ചരിച്ച രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഒരു വര്‍ഷത്തിനിടെ സ്‌പെയിനിലുണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്. അപകടത്തിന് പിന്നാലെ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് മാഡ്രിഡില്‍ നടന്ന പ്രതിഷേധത്തിനിടെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ സ്പാനിഷ് പൊലീസുമായി ഏറ്റുമുട്ടി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories