മാഡ്രിഡ്: സ്‌പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല്പതിലധികം പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ടൊളേഡോ പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന് സ്‌പെയിനിലെ റെയിൽവേ സിസ്റ്റം ഓപ്പറേറ്ററായ എഡിഐഎഫ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട് ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റി.