Share this Article
അബ്കാരി കേസ്; വാഴവറ്റയിലെ വീട് താന്‍ ലേലത്തില്‍ പിടിച്ചെന്ന് ആന്റോ അഗസ്റ്റിന്റെ ഭാര്യമാതാവ്
Vazhavatta Property Case

ആന്റോ ആഗസ്റ്റിനെതിരായ അബ്കാരി കേസില്‍ നിയമോപദേശം തേടാന്‍  എക്‌സൈസ്. വാഴവറ്റയിലെ വീട് താന്‍ ലേലത്തില്‍ പിടിച്ചെന്നാണ് ആന്റോ അഗസ്റ്റിന്റെ ഭാര്യമാതാവായ ലില്ലിയുടെ മൊഴി. എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടില്ല. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.   ഈ സാഹചര്യത്തിലാണ് ലില്ലിയെ കേസില്‍ പ്രതി ചേര്‍ക്കുന്നതില്‍ നിയമോപദേശം തേടാനുള്ള എക്‌സൈസ് സംഘത്തിന്റെ നീക്കം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലില്ലിയെ പ്രതി ചേര്‍ക്കുക. ഇന്നലെയാണ്  സുല്‍ത്താന്‍ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തി എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം ലില്ലി ജോസിന്റെ മൊഴി എടുത്തത്. അനധികൃത മദ്യ ശേഖരം കണ്ടെത്തിയ വീട് ഭാര്യ മാതാവ് ലില്ലിയുടെ പേരില്‍ എന്നായിരുന്നു ആന്റോയുടെ വാദം. തുടര്‍ന്നാണ് എക്‌സൈസ് ലില്ലിയുടെ മൊഴി എടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories