Share this Article
ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടി മുന്നില്‍
Israeli Legislative Elections

ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി മുന്നില്‍. 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സഖ്യം 57 സീറ്റുകള്‍ നേടി മുന്നിലെത്തി. മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ട് നേതൃത്വം നല്‍കുന്ന സഖ്യവും മറ്റുള്ളവരും 47 സീറ്റുകളിലും മുന്നിലാണ്. അറബ് സഖ്യം 16 സീറ്റുകളിലും മുന്നിലാണ്. പാര്‍ലമെന്റായ നെസറ്റിലേക്ക് 120 സീറ്റിലേക്കാണ് വവോട്ടെടുപ്പ് നടന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കേവലഭൂരിപക്ഷമായ 61 സീറ്റുകള്‍ വേണം. 77.7 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories