Share this Article
എംഎൽഎമാരുടെ ശമ്പള വർധന: അന്തിമ തീരുമാനത്തിനായി മന്ത്രിസഭാ യോഗം ഇന്ന് ചേരുന്നു
Kerala Cabinet to Discuss Proposal for Legislative Salary Revision Today

എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ അതിവേഗ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ശമ്പളവര്‍ധനയുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ശമ്പളം കൂട്ടാനുള്ള പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശ കണക്കിലെടുത്താല്‍ മുപ്പത് ശതമാനത്തിലേറെ വര്‍ധനയുണ്ടായേക്കും. 2018 ലാണ് എംഎല്‍എമാരുടെ ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത്. നിലവിലെ ആനുകൂല്യങ്ങള്‍ 35 ശതമാനം വരെ ഉയര്‍ത്താമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇത് നടപ്പാക്കിയാല്‍  എംഎല്‍എമാരുടെ ആനൂകൂല്യം എഴുപതിനായിരം രൂപയില്‍ നിന്ന്   ഒരു ലക്ഷം കടക്കും. മന്ത്രിമാരുടെ ഒരു ലക്ഷമൈന്ന നിലവിലെ ആനുകൂല്യം മുപ്പതിനായിരം കൂടി ഉയരും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories