ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ വീണ്ടും അറസ്റ്റ്. രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി സ്വര്‍ണ്ണക്കവര്‍ച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2019-ൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പ് പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ട് നേരത്തെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെയും അദ്ദേഹത്തിന്റെ പി.എ. സുധീഷ് കുമാറിനെയും പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഈ കേസിലെ രണ്ടാമത്തെ അറസ്റ്റാണ്. ഇദ്ദേഹത്തെ റാന്നി കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ സ്വർണ്ണപ്പാളികൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. 1999-ൽ വിജയമല സ്വർണ്ണം പൊതിഞ്ഞ സമയത്ത് ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ സ്വർണ്ണം പൊതിഞ്ഞുവെന്ന് വ്യക്തമാക്കുന്ന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് ചെമ്പ് പാളികളായി മാറിയതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ലെന്നും SIT നേരത്തെ അറിയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ വരുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.