ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല. ട്രംപിന്റെ ഈ വര്‍ഷത്തെ വിദേശപര്യടന പരിപാടിയില്‍ ഇന്ത്യന്‍ സന്ദര്‍ശനമില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇന്ത്യ-അമേരിക്ക ബന്ധം മോശമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നി രാജ്യങ്ങളുടെ സുരക്ഷ കൂട്ടായ്മയാണ് ക്വാഡ്.