ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയടുത്ത് റവന്യുവകുപ്പ്. കയ്യേറി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിച്ച റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. മൂന്നാര്‍ ഇക്കാ നഗറിലെ 9 സെന്റ് ഭൂമിയാണ് തിരിച്ചുപിടിച്ചത്.
അതേസമയം, തനിക്ക് നോട്ടിസ് നല്‍കാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ് രാജേന്ദ്രന്‍ ആരോപിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടിയെടുക്കാന്‍ പാടില്ല. വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.
രാജേന്ദ്രന്റേത് അനധികൃത കയ്യേറ്റമാണെന്ന് റവന്യൂവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. അനധികൃമായി ഭൂമി കൈവശം വെച്ചിരിക്കുകായാണന്ന് പരാതിയും ഉയര്‍ന്നിരുന്നു.