Share this Article
News Malayalam 24x7
മണിയന്‍ പിള്ള രാജുവിൻ്റെ ഫോണ്‍ പരിശോധിച്ച് പൊലീസ്
Police Investigation Following Actor Maniyanpilla Raju's Road Accident Case

നടന്‍ മണിയന്‍ പിള്ള രാജുവിന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ കേസില്‍ രാജുവിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് പൊലീസ്. അപകടത്തിന് ശേഷം രാജു വിളിച്ചത് ഭാര്യയെയും മകനെയും. അപകട വിവരം പൊലീസിനെ വിളിച്ച് അറിയിച്ചെന്നായിരുന്നു രാജുവിന്റെ മൊഴി. അതേസമയം രാജുവിനെ കസ്റ്റഡിയിലെടുക്കാന്‍ വൈകിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്. 


അപകടവിവരം അറിഞ്ഞയുടനെ കണ്‍ട്രോള്‍ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തിയിരുന്നു. രാത്രി രണ്ട് തവണ രാജുവിന്റെ വീട്ടില്‍ പൊലീസ് എത്തിയതിനും തെളിവുണ്ട്. രാജു പൊലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഇന്നലെ തിരുവനന്തപുരം ഡിസിപിക്ക് നല്‍കിയ മൊഴിയിലും ഇത് തന്നെയാണ് പറയുന്നത്. 

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ ഫെബ്രുവരി ആറിന് രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം രാജു വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അടുത്ത ദിവസം സ്റ്റേഷനില്‍ ചെന്ന് ഹാജരാവുകയും ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories