രണ്ടാമത് പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് ഇന്ന് സൗദിയിലെത്തും. സൗദിയില്‍ വെച്ച് നടക്കുന്ന ഗള്‍ഫ് അമേരിക്ക ഉച്ചകോടിയില്‍ പങ്കെടുക്കും. ആയുധക്കരാര്‍ അടക്കമുള്ള നിര്‍ണായക കരാറുകളില്‍ ഒപ്പ് വെച്ചേക്കുമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇസ്രായേല്‍ ഹമാസ് ആക്രമണം ശക്തമായിരിക്കെ ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശവും പുനര്‍നിര്‍മ്മാണ പദ്ധതിയും ചര്‍ച്ച ചെയ്യും. സൗദി സന്ദര്‍ശിച്ചശേഷം ട്രംപ് യു.എയഇയും ഖത്തറും സന്ദര്‍ശിക്കുമെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.