അർജന്റീന ഫുട്ബോൾ ടീമും മെസ്സിയും കേരളത്തിലേക്കു വരില്ല. സ്പോൺസർ കരാർ തുക അടയ്ക്കാത്തതാണു കാരണം. ധാരണപ്രകാരമുള്ള തീയതി കഴിഞ്ഞിട്ടും പ്രതികരണമില്ലാത്തതിനാലാണു അർജന്റീന ടീമിന്റെ ഭാഗത്തുനിന്നുള്ള നീക്കം. സ്പോൺസർമാർക്ക് എതിരെ സംസ്ഥാന സർക്കാരും നടപടി എടുത്തേക്കും.
ഫുട്ബോൾ ആരാധകരുടെ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്കു വരില്ല എന്ന് ഉറപ്പായിരിക്കുകയാണ്. സ്പോൺസർമാർ കരാർ തുക അടയ്ക്കാത്തതാണു കാരണം. ധാരണപ്രകാരമുള്ള തീയതി കഴിഞ്ഞ് മൂന്നു മാസമായിട്ടും പ്രതികരണമില്ലാത്തതിനാലാണു അർജന്റീന ടീമിന്റെ ഭാഗത്തുനിന്നുള്ള നീക്കം.
കേരളത്തിലേക്ക് അർജന്റീന വരുമെന്നു പ്രതീക്ഷിച്ചിരുന്ന സമയത്തു തന്നെ ചൈനയിൽ ടീമിനു മത്സരങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്ക് ഇതിഹാസ താരം ലയണൽ മെസ്സിയും ലോകകപ്പ് വിജയികളായ അർജന്റീനയും വരില്ലെന്ന് ഉറപ്പായത്. സ്പോൺസർമാർ വാക്ക് പാലിക്കാത്തത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്.
കേരളത്തിൽ അർജന്റീന രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നായിരുന്നു നേരത്തേ സർക്കാർ തലത്തിലടക്കം പറഞ്ഞിരുന്നത്. ഇതിനായി പ്രത്യേകം സ്റ്റേഡിയം നിർമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അർജന്റീന ടീം വരുമെന്നു തുടക്കം മുതൽ പറഞ്ഞ സംസ്ഥാന സർക്കാരും ഇതോടെ പ്രതിരോധത്തിലായി. സ്പോൺസർമാർക്ക് എതിരെ സംസ്ഥാന സർക്കാരും നടപടി എടുത്തേക്കും.
കേരളത്തിൽ പറഞ്ഞിരുന്ന ഒക്ടോബറിലാണ് അർജന്റീന ടീം ചൈനയിൽ രണ്ടു മത്സരങ്ങൾ കളിക്കുക. അതിൽ ഒരു മത്സരം ചൈനയ്ക്കെതിരെ ആയിരിക്കും അതിനു ശേഷം ആഫ്രിക്കയിലും ഖത്തറിലും അർജന്റീനയ്ക്കു മത്സരങ്ങളുണ്ട്.