Share this Article
News Malayalam 24x7
പ്രതികാരനടപടി; അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം,ശസ്ത്രക്രിയ താൻ മുടക്കി എന്ന് പറഞ്ഞത് കള്ളം, അവഹേളിക്കുന്നതിന് തുല്യം, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഡോ.ഹാരിസ്
വെബ് ടീം
posted on 31-07-2025
1 min read
haris

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ.ഇപ്പോൾ പുറത്ത് വന്നതിൽ എന്തൊക്കെയാണ് ഫിൽട്ടർ ചെയ്തതെന്ന് അറിയില്ല.ആരൊക്കെയാണ് തെളിവ് കൊടുത്തത്, എന്താണ് തെളിവ് കൊടുത്തത് എന്നൊന്നും തനിക്ക് അറിയില്ലെന്ന് ഡോക്ടർ പറഞ്ഞു.

കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും ‌വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു.ശസ്ത്രക്രിയ താൻ മുടക്കി എന്ന് പറഞ്ഞത് കള്ളം, അവഹേളിക്കുന്നതിന് തുല്ല്യമാണ്.  ഇത് പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് ചിറക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു.പരസ്യപ്രതികരണം ചട്ടലംഘനമാണ്. പക്ഷേ എല്ലാ വഴികളും അടഞ്ഞത് കൊണ്ടാണ് സംസാരിക്കേണ്ടി വന്നത്. സർക്കാരിന്റേത് സ്വയം രക്ഷയ്ക്കായുള്ള നടപടിയാണെന്നും ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories