കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുള്ള സോണിയ ഗാന്ധിയുടെ സോവ്രണിറ്റി പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബി.ജെ.പി. നല്‍കിയ പരാതിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടാണ് കമ്മിഷന്‍ വിശദീകരണം തേടിയത്. സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് വ്യക്തമാക്കാനും തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാനും ആവശ്യപ്പെടുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോണ്‍ഗ്രസിന് നല്‍കിയ കത്തില്‍ പറയുന്നു.