Share this Article
News Malayalam 24x7
ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു
British Warplane Makes Emergency Landing

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനമാണ് ഇന്നലെ രാത്രി 9.30ക്ക് ഇറക്കിയത്. കടൽ പ്രക്ഷുബ്ധമായതിനാൽ വിമാനം തിരികെ കപ്പലിൽ ഇറക്കാൻ കഴിഞ്ഞില്ല, പിന്നീട് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ലാൻഡിംഗിനായി എമർജൻസി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും. ഡോമസ്റ്റിക് ബേയിലാണ് വിമാനം ഇപ്പോഴുമുള്ളത്...

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories