Share this Article
News Malayalam 24x7
സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖർ; നിയമനം പ്രത്യേക മന്ത്രിസഭാ യോഗത്തിൽ
Ravada Chandrasekhar Appointed Kerala DGP

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനം ഉണ്ടായത്. ഇതോടെ സംസ്ഥാനത്തിന്റെ 41-ാം പൊലീസ് മേധാവിയായാണ് രവത ചന്ദ്രശേഖർ ചുമതലയേൽക്കുന്നത്. 1991 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ് രവത ചന്ദ്രശേഖർ. കേരള കേഡറിൽ സേവനം ആരംഭിച്ചത് തലശ്ശേരിയിൽ അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റ് ഓഫ് പൊലീസ് (എഎസ്പി) ആയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories