Share this Article
News Malayalam 24x7
‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ പണം, ജനുവരി മുതൽ പ്രാബല്യത്തിൽ: മന്ത്രി എം ബി രാജേഷ്
വെബ് ടീം
21 hours 43 Minutes Ago
1 min read
liquor

മദ്യക്കുപ്പികൾ തിരികെ ബെവ്‌കോ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകുമെന്ന് മന്ത്രി എം ബി രാജേഷ്. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് 20 രൂപ നൽകുക. വാങ്ങിയ ഔട്ട്ലെറ്റുകളിൽ തിരികെ നൽകിയാൽ മാത്രമാണ് ആദ്യഘട്ടത്തിൽ പണം തിരികെ കിട്ടുക.തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

ബെവ്‌കോ 70 കോടി മദ്യക്കുപ്പിയാണ് ഒരു വർഷം വിറ്റഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രീമിയം കാറ്റഗറി(800 രൂപയ്ക്ക്) മുകളിലുള്ള ബോട്ടിലുകൾ ഗ്ലാസ് ബോട്ടിൽ ആക്കി മാറ്റും. പ്ലാസ്റ്റിക് ബോട്ടിലുകൾ തിരിച്ചെടുക്കാനുള്ള നടപടി ഉണ്ടാകും.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു സൂപ്പർ പ്രീമിയം കൗണ്ടർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ പ്രീമിയം കൗണ്ടറിൽ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമായിരിക്കും ലഭ്യമാക്കുക. മദ്യം ഓൺലൈൻ ഡെലിവറി ചെയ്യുന്നത്തും ആലോചനയിലാണ്. നിലവിൽ കേരളം ആ നിലയിലേക്ക് പാകപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories