വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ബില്‍ അവതരിപ്പിക്കുക. ഇന്നലെ ചേര്‍ന്ന ലോക്സഭ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബില്ലില്‍ എട്ടു മണിക്കൂര്‍ ചര്‍ച്ച നടക്കും. 12 മണിക്കൂര്‍ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി. ഭരണപക്ഷം എന്തു പ്രകോപനം ഉണ്ടാക്കിയാലും സഭയ്ക്കുള്ളില്‍ തുടരും. എല്ലാ പാര്‍ട്ടികളും എംപിമാര്‍ക്ക് വിപ്പ് നല്‍കും. 36 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. സിപിഐഎം എംപിമാരും സമ്മേളനത്തില്‍ പങ്കെടുക്കും.