നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെക്കണമെന്ന് നിമിഷ പ്രിയയുടെ കുടുംബം യമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയധനം നല്‍കി ശിക്ഷയില്‍ ഇളവു നേടുന്നതിനുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് മാതാവ് പ്രേംകുമാരി അപേക്ഷ നല്‍കിയത്. വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യമന്‍ ഭരണകൂടത്തിന്റെ തീരുമാനം.