ചലച്ചിത്രനിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് .ലൂസിഫർ മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. ഓവർസീസ് റൈറ്റ്സിന്റെ മറവിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും, നടൻ മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരണം. 2022 ൽ ദുബായിൽ വച്ച് മോഹൻലാലിന് രണ്ടു കോടി രൂപ ആന്റണി പെരുമ്പാവൂർ കൈമാറിയിരുന്നു. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു കോടി രൂപ കൈമാറി എന്ന കാര്യത്തിലും വ്യക്തത തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടീസ്.