Share this Article
News Malayalam 24x7
"കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി"; സ്‌കൂളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമല്ല
വെബ് ടീം
12 hours 45 Minutes Ago
1 min read
UNIFORMS

തൃശൂർ: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് പ്രഖ്യാപനം. ആഘോഷ ദിവസങ്ങളില്‍ കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നല്‍കുംകുഞ്ഞുങ്ങൾ വർണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നത്‌. ഈ യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. "സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം," മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories