ഇറക്കുമതി തീരുവകള്‍ പ്രഖ്യാപിച്ച് അമേരിക്ക. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം തീരുവ ചുമത്തി. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഇനി മുതല്‍ 10 ശതമാനം തീരുവ നല്‍കണം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് അധിക നികുതി ചുമത്തും. ചൈനയ്ക്ക് 34 ശതമാനം, യൂറോപ്യന്‍ യൂണിയന് 20%, ജപ്പാന്‍ 24%, പാക്കിസ്താന്‍ 29% എന്നിങ്ങനെയാണ് തീരുവ ചുമത്തിയിരിക്കുന്നത്. തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഡൗ ജോണ്‍സ് സൂചികയിൽ 256 പോയിന്റ് ഇടിവും നാസ്ഡാക് സൂചികയില്‍ രണ്ടര ശതമാനത്തിന്റെ ഇടിവുമുണ്ടായി. അടിസ്ഥാന തീരുവ മറ്റന്നാളും, കൂടിയ തീരുവ ഒന്‍പതിനും പ്രാബല്യത്തില്‍ വരും. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയേക്കും. അതേസമയം തീരുവ നയം സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക സുവര്‍ണ്ണക്കാലത്തേക്ക് മടങ്ങുകയാണെന്നും ട്രംപ് പറഞ്ഞു.