Share this Article
KERALAVISION TELEVISION AWARDS 2025
ചിപ്പി ശേഖരിക്കുന്നതിനിടെ തിരയിൽപെട്ട് രണ്ട് വിദ്യാർഥിനികൾ മരിച്ചു
വെബ് ടീം
posted on 26-02-2024
1 min read
13-year-old-girl-dies-after-drowning-in-sea

നാഗർകോവിൽ: സുഹൃത്തുക്കൾക്കൊപ്പം കടൽതീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയിൽപെട്ട് രണ്ട് വിദ്യാർഥിനികൾ മുങ്ങിമരിച്ചു.

മെലേശങ്കരൻകുഴി സ്വദേശി മുത്തുകുമാർ - മീന ദമ്പതികളുടെ മകൾ സജിത(13), മെലേശങ്കരൻകുഴിയി​ലെ രത്നകുമാറിന്റെ മകൾ ദർശിനി(13) എന്നിവരാണ് മരിച്ചത്. ആലാംകോട്ട സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് . പിള്ളതോപ്പ് കടൽത്തീരത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം.

സജിതയുടെ മൃതദേഹം ഞായറാഴ്ചയും ദർശിനിയുടെ മൃതദേഹം അപകടസ്ഥലത്ത് നിന്ന് 500 മീറ്റർ അകലെനിന്ന് ഇന്ന് വൈകീട്ടുമാണ് ലഭിച്ചത്.

പിള്ളതോപ്പിൽ സുഹൃത്തി​ന്റെ വീട്ടിൽ പോയ ഇരുവരും സുഹൃത്തിനും ബന്ധുക്കൾക്കൊപ്പം ചിപ്പികൾ ശേഖരിക്കുന്നതിനിടയിൽ ആഞ്ഞടിച്ച തിരമാലയിൽപ്പെടുകയായിരുന്നു.

തിരച്ചിലിന് കുളച്ചൽ മറൈൻ പൊലീസ് എസ്.ഐ സുരേഷ് നേതൃത്വം നൽകി. മൃതദേഹങ്ങൾ ആശാരിപള്ളം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories