Share this Article
News Malayalam 24x7
രാധിക തിലകിന്റെ മകൾ ദേവിക വിവാഹിതയായി
വെബ് ടീം
posted on 20-02-2024
1 min read
late-singer-radhika-thilak-daughter-devika-suresh-get-married

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്.

വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകള്‍ ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ദേവികയുടെ പിതാവ് സുരേഷ് കൃഷ്ണൻ അറിയിച്ചു. സുഹൃത്തുക്കൾക്ക് വിവാഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഗായിക സുജാത കുടുംബസമേതം വിവാഹത്തിനെത്തിയിരുന്നു.

2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories