Share this Article
Union Budget
പാകിസ്ഥാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് ഇന്ത്യ
India Cuts Off Trade Ties with Pakistan

പാകിസ്ഥാനുമായുളള വ്യാപാര ബന്ധം ഇന്ത്യ അവസാനിച്ചു.പഹല്‍ഗാം ആക്രമണത്തിനുളള തിരിച്ചടിയാണ് ഇന്ത്യയുടെ പുതിയ നടപടി. അതിനിടെ ഇന്ത്യയെ ആക്രമിക്കുമെന്ന ഭീഷണിയുമായി വീണ്ടും പാകിസ്ഥാന്‍. വെളളം തടഞ്ഞാല്‍ സൈനിക നടപടിയെന്ന് പ്രതിരോധ മന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരെ കടുത്തനടപടികള്‍ക്കൊരുങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാനില്‍ ഉത്പാദിപ്പിക്കുന്നതും മറ്റ് രാജ്യങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് നടക്കുന്നതുമായ എല്ലാ ചരക്കു നീക്കത്തിനുമാണ് വാണിജ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 


കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഇത് കനത്ത പ്രഹരമാണ് നല്‍ക്കുക. തിരിച്ചടി എന്ന നിലയില്‍ പാക് വെബ്സൈറ്റുകള്‍ക്കും ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി.  ഡോണ്‍ ന്യൂസ്, ജിയോ ടിവി എഎര്‍വൈ തുടങ്ങിയവയുടെ സൈറ്റുകളാണ് വിലക്കിയത്. ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. 


അതെസമയം ആക്രമണത്തില്‍ പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ, പാക് ചാരസംഘടനയായ ഐഎസ്‌ഐ, പാക് സൈന്യം എന്നിവരുടെ പങ്കാളിത്തം ഉറപ്പിക്കുകയാണ് ദേശീയ സുരക്ഷ ഏജന്‍സി. അതുകൊണ്ട് തന്നെ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരെ ജീവനോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ക്കായുളള തെരച്ചില്‍ പുരോഗമിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories