ഇറാനെതിരായ യുഎസ് ആക്രമണത്തിന് പിന്നാലെ നാറ്റോ നേതാക്കളുടെ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജപ്പാനും ദക്ഷിണ കൊറിയയും. നെതര്‍ലന്‍ഡിലെ ഹേഗില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബ ഷിഗെരുവും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങും അറിയിച്ചു. ആഭ്യന്തര കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുകൊണ്ടും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ച നാല് നാറ്റോ ഇതര രാജ്യങ്ങളില്‍ പെട്ടതാണ് ദക്ഷിണ കൊറിയയും ജപ്പാനും ഓസ്േ്രടലിയയും.