ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങ് പുനരാംരഭിച്ച് ബിഎസ്എഫ്. പഞ്ചാബിലെ പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള വാഗ-അട്ടാരി, ഹുസൈനിവാല, സഡ്കി എന്നിവിടങ്ങളില്‍ ചടങ്ങ് പുനരാംരഭിച്ചു. ഇന്നുമുതല്‍ പൊതുജനങ്ങളെ ചടങ്ങുകള്‍ കാണാന്‍ പ്രവേശിപ്പിച്ച് തുടങ്ങും. ഇന്നലെ മാധ്യമപ്രവർത്തകർ മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ ബിഎസ്എഫ് ജവാന്മാര്‍ പാക് അതിര്‍ത്തി രക്ഷാസേനയായ റേഞ്ചേഴ്സ് അംഗങ്ങള്‍ക്ക് ഹസ്തദാനം നല്‍കില്ല. പതാക താഴ്ത്തുന്ന സമയത്ത് അതിര്‍ത്തികവാടം തുറക്കുകയുമില്ല. പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ സുരക്ഷ കണക്കിലെടുത്ത് മെയ് എട്ടിനാണ് ചടങ്ങുകള്‍ ബിഎസ്എഫ് നിര്‍ത്തിവച്ചത്.