Share this Article
News Malayalam 24x7
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ നോട്ട് കെട്ടുകള്‍ കണ്ടെത്തിയ സംഭവം ;സുപ്രീംകോടതി ആഭ്യന്തരസമിതിയുടെ അന്വേഷണം തുടരുന്നു
Supreme Court Investigates Cash Discovery at Delhi Judge's Residence

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് ശര്‍മയുടെ വസതിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നോട്ട് കെട്ടുകള്‍ കണ്ടെത്തിയതില്‍ സുപ്രീംകോടതി ആഭ്യന്തരസമിതിയുടെ അന്വേഷണം തുടരുന്നു. തീപിടിത്ത സമയത്ത് ജഡ്ജിയുടെ വീട്ടിലുണ്ടായിരുന്ന 5 പൊലീസ്  ഉദ്യോഗസ്ഥരുടെ ഫോണുകള്‍ പരിശോധിക്കും. പരിശോധനയ്ക്കായി ഇവര്‍ ഫോണുകള്‍ കൈമാറി. സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.


സ്ഥലംമാറ്റം സംബന്ധിച്ച് കേന്ദ്രം ഉടന്‍ തീരുമാനമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റുന്നത് ഡല്‍ഹി ഹൈക്കോടതിയില്‍ ഭരണപ്രതിസന്ധി ഒഴിവക്കാനാണെന്നാണ് വിശദീകരണം. അതേസമയം അലഹബാദ് ഹൈക്കോടതിയിലേക്ക് യശ്വന്ത് ശര്‍മയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധവുമായി ബാര്‍ അസോസിയേഷന്‍. ബാര്‍ അസോസിയേഷന്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories