കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എംഎൽഎ.വാടക നൽകാത്തതിനാൽ ഗ്രൗണ്ട് തുറന്നു നൽകാനാവില്ലെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറികൂടിയായ എംഎൽഎ നിലപാടെടുക്കുകയായിരുന്നു.
അണ്ടർ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലെക്ഷനാണ് പി.വി ശ്രീനിജൻ എംഎൽഎ തടഞ്ഞത്. പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലാണ് സംഭവം. എട്ട് മാസത്തെ വാടക കുടിശികയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
മണിക്കൂറുകൾ താരങ്ങളെ പുറത്ത് നിർത്തിയതിനെ തുടർന്ന് മന്ത്രി ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചു.