Share this Article
News Malayalam 24x7
നടന്‍ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Prithviraj

നടന്‍ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.പ്രതിഫലത്തുകയില്‍ വ്യക്തത ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ്. മുന്‍പ് അഭിനയിച്ച കടുവ,ജനഗണമന,ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയിട്ടുള്ളത്.ഈ മാസം 31 നകം മറുപടി നല്‍കണം.


കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി.ആദായ നികുതി അസസ്‌മെന്റ് വിഭാഗമാണ്  നോട്ടീസ് നല്‍കിയത്. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories