Share this Article
News Malayalam 24x7
റെക്കോർഡിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ
Siddaramaiah

കർണാടക രാഷ്ട്രീയത്തിൽ സുപ്രധാനമായ ഒരു ചരിത്രനേട്ടം സ്വന്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് ഏറ്റവും അധികം കാലം മുഖ്യമന്ത്രി പദവിയിലിരുന്ന നേതാവ് എന്ന റെക്കോർഡ് ആണ് കോൺഗ്രസ് നേതാവായ സിദ്ധരാമയ്യ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് ഏഴ് വർഷവും 240 ദിവസവും പൂർത്തിയാക്കിയതോടെയാണ് സിദ്ധരാമയ്യ ഈ റെക്കോർഡിൽ എത്തിയത്. 

മുൻ മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അറസ്സിൻ്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ഏഴ് വർഷവും 239 ദിവസവുമായിരുന്നു ദേവരാജ് അറസ്സ് മുഖ്യമന്ത്രി പദത്തിലിരുന്നത്. സർക്കാരിൻ്റെ രണ്ടര വർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറുമായി പങ്കുവെക്കണമെന്ന ഒരു മുൻധാരണ നടപ്പിലാക്കിയിരുന്നെങ്കിൽ സിദ്ധരാമയ്യയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിക്കുമായിരുന്നില്ല. 

ഈ റെക്കോർഡ് നേടുക എന്ന ലക്ഷ്യം കൂടി മുഖ്യമന്ത്രി പദവി പങ്കുവയ്ക്കാതിരുന്നതിന് പിന്നിലെ ഒരു പ്രധാന കാരണമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തൻ്റെ ഈ റെക്കോർഡ് ഒരിക്കൽ മറ്റൊരാൾ തകർക്കപ്പെട്ടേക്കാമെന്നും, താൻ കാലാവധി പൂർത്തിയാക്കുന്നതോടെ മറ്റൊരു നേതാവ് മുന്നോട്ട് വന്നേക്കാമെന്നും സിദ്ധരാമയ്യ ഈ നേട്ടത്തോടു പ്രതികരിച്ചു. കൂടാതെ, ഭാവിയിൽ തന്നേക്കാൾ കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കുന്ന മറ്റൊരു നേതാവ് വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories