നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപവും രൂക്ഷവിമർശനവുമായി കലാമണ്ഡലം സത്യഭാമ. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ സ്‌നേഹ പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്നേഹയെയും സത്യഭാമ ആക്ഷേപിച്ചിരിക്കുന്നത്.
സ്നേഹക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയും വ്യക്തിപരമായും, കുടുംബത്തെയും ഉൾപ്പെടെ ആക്ഷേപിച്ചുമാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ സത്യഭാമയുടെ പ്രതികരണം. ‘‘പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വിഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ.’’വിഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചു.‘കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. ഇവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ഞാൻ പിന്നീടാണ് അത് അറിഞ്ഞത്, ചാനലിൽ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണത്. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി. നീ എന്നിട്ട് ഇപ്പൊ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്, നീ കഞ്ഞികുടിച്ചു ജീവിക്കാൻ അല്ലേ ‘മറിമായ’ത്തിൽ പോയത്. നീ വലിയ ആർട്ടിസ്റ്റ് ആണെന്നാണോ വിചാരം. നിന്റെ ഭർത്താവ് പീഡന കേസിൽ പ്രതിയായി. അതൊക്കെ നീ മറന്നോ ? ഞങ്ങളൊന്നുമതു മറന്നിട്ടില്ല. നീ എന്റെ കേസിന്റെ സമയത്ത് എനിക്കിട്ടങ്ങു പൂശി. എനിക്കൊരു അവസരം കിട്ടും, ഞാൻ ഫെയ്സ്ബുക്കും യുട്യൂബും ഒക്കെ തുടങ്ങിയത് കാശ് ഉണ്ടാക്കാനല്ല.- സത്യഭാമ വീഡിയോയിൽ പറയുന്നു.
സത്യഭാമയുടെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം