Share this Article
News Malayalam 24x7
ലീക്കായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വർക്ക് ഏരിയ തീവിഴുങ്ങി, ഉടുത്തിരുന്ന സാരി വലിച്ചൂരിയെറിഞ്ഞു സ്ത്രീയുടെ രക്ഷപ്പെടൽ, ഭയാനകം, VIDEO
വെബ് ടീം
posted on 23-06-2025
1 min read
gas cylinder

ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാൽ യുദ്ധമേഖലയിൽ ഒക്കെ ബോംബ് വീണു പൊട്ടുന്നത് പോലെ ഒക്കെ ആയിരിക്കുമെന്നാണ് പലരുടെയും വിചാരം. എന്നാൽ ഇപ്പോൾ ഗ്യാസ് സിലിണ്ടര്‍  പൊട്ടിത്തെറിച്ചുള്ള അപകടത്തിന്റെ വ്യാപ്തിയും ഭീകരതയും നാശനഷ്ട രീതിയും വ്യക്തമാകുന്ന വിഡിയോയാണ്  സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്.

ലീക്കായി ചീറ്റിത്തെറിക്കുന്ന ഗ്യാസ് സിലിണ്ടറാണ് ഒരു  സ്ത്രീ അടുക്കളയില്‍ നിന്നും തൊട്ടടുത്ത വര്‍ക്ക് ഏരിയയിലേക്ക് വലിച്ചിടുന്നത്. ഗ്യാസ് നല്ല രീതിയിൽ ട്യൂബിലൂടെ പുറത്തേക്ക് പോകുന്നത് നമുക്ക് കാണാം. മുറിയില്‍ നിന്ന് ഇറങ്ങിയോടിയ അവര്‍ സഹായത്തിന് മറ്റൊരാളെയും കൂട്ടി അല്‍പനേരത്തിനകം തിരിച്ചെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സഹായത്തോടെ ഇരുവരും സിലിണ്ടറിന്റെ അടുത്തേക്ക് എത്തി സിലിണ്ടർ പുറത്തേക്ക് മാറ്റാനോ മറ്റോ ശ്രമിക്കുമ്പോള്‍ അടുക്കളയില്‍ നിന്ന് പെട്ടെന്ന് തീയാളി പടരുകയാണ്.ആ തീ വീട് മുഴുവന്‍ പടരുകയാണ്.  ഉടുത്തിരുന്ന സാരിയില്‍ വരെ തീ പടര്‍ന്നു പിടിച്ചതോടെ അത് വലിച്ചൂരിയെറിഞ്ഞ് ഓടിമാറുകയാണ് സ്ത്രീ ചെയ്യുന്നത്. കൂടെയുണ്ടായിരുന്ന യുവാവ് മറ്റൊരു വാതിലിലൂടെ പുറത്തേക്ക് ഓടിമാറുന്നുണ്ട്. എന്തായാലും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ പോകാതിരുന്നത് എന്നൊക്കെയാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണങ്ങൾ.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന നടുക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories