Share this Article
News Malayalam 24x7
ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്താന്‍ "ഓപ്പറേഷന്‍ ആഗ് ഡീ ഹണ്ട്"

ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്താന്‍  സംസ്ഥാന വ്യാപകമായി പരിശോധന.ഓപ്പറേഷന്‍ ആഗ് ഡീ ഹണ്ട് എന്ന പേരിലാണ് കേരള പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്.

ഏതാനും ദിവസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നടന്ന ഗുണ്ടാ ആക്രമണങ്ങളും ഗുണ്ടകളുടെ ഒത്തുചേരലുകളും കണക്കിലെടുത്താണ് ഇന്നലെ അര്‍ധരാത്രി മുതല്‍ സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ യുവാവിനെ കൊലപ്പെടുത്തിയ കരമന നേമം എന്നിവിടങ്ങളില്‍ അക്രമ കേസുകളില്‍ ഇടപെട്ടിട്ടുള്ളവരുടെ വീടുകളില്‍ പരിശോധന നടത്തി, ഒരാളെ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്നവര്‍, കാപ്പ ചുമത്തിയവര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. 

ആഗ് ഡി  ഹണ്ടിന്റെ ഭാഗമായി വാഹന പരിശോധനയും നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏതാനും പേര്‍ കസ്റ്റഡിയില്‍ ആയെന്നാണ് സൂചന. എന്നാല്‍ പിടിയിലായവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. 

വരും ദിവസങ്ങളിലും പോലീസ് പരിശോധന തുടരും. കേരള പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗവും ഒളിവില്‍ കഴിയുന്ന ഗുണ്ടകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories