Share this Article
KERALAVISION TELEVISION AWARDS 2025
വേനല്‍ മഴ അടുത്ത 5 ദിവസത്തേക്ക് ശക്തമായി തുടരുമെന്ന് സൂചന
വെബ് ടീം
posted on 15-05-2023
1 min read
Chance  Of  Summer Rain In Kerala

സംസ്ഥാനത്തെ വേനല്‍ മഴ അടുത്ത  5 ദിവസത്തേക്ക് ശക്തമായി തുടരുമെന്ന സൂചന നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചൂ.ഈ ജില്ലികളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്നാണ് സൂചന.30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories