Share this Article
News Malayalam 24x7
ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് എതിരെ നടപടി തുടര്‍ന്ന് ഇന്ത്യ
Turkish Airlines

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് എതിരെ നടപടി തുടര്‍ന്ന് ഇന്ത്യ. ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള വിമാന പാട്ടക്കരാര്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. മൂന്ന് മാസത്തിനകം കരാര്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. 


ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളില്‍ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന തുര്‍ക്കിഷ് കമ്പനിയായ സെലെബി ഏവിയേഷന്റെ സുരക്ഷ അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ രണ്ട് ബോയിംഗ് 777 വിമാനങ്ങളാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ലീസിന് എടുത്ത് സര്‍വ്വീസിനായി ഉപയോഗിക്കുന്നത്.  

വിമാനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി  ഇന്നുവരെയാണ് ഉണ്ടായിരുന്നത്. ആറു മാസത്തേക്ക് കൂടി കരാര്‍ നീട്ടാന്‍ കമ്പനി ശ്രമിച്ചെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് കരാര്‍ അവസാനിപ്പിക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചത്. പെട്ടെന്ന് സര്‍വ്വീസ് അവസാനിപ്പിച്ചാല്‍ അത് യാത്രക്കാരെ ബാധിക്കുമെന്നത് പരിഗണിച്ചാണ് തീരുമാനം. ഓഗസ്റ്റ് 31 വരെയാണ് കരാര്‍ നീട്ടിനല്‍കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories