Share this Article
Union Budget
നിമിഷപ്രിയയുടെ മോചനം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Nimisha Priya's Fate: Supreme Court to Hear Plea Today for Release from Yemen Death Row

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കേസ് കോടതിയില്‍ ഉന്നയിക്കും. അനുനയ ചര്‍ച്ചയ്ക്കായി യെമനിലേക്ക് പ്രതിനിധി സംഘത്തെ അയക്കണമെന്ന സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യവും കോടതിയില്‍ അറിയിക്കും. ജസ്റ്റിസ് വിക്രം നാഥാണ് കേസ് പരിഗണിക്കുക.ആക്ഷന്‍ കൗണ്‍സിലിന്റെയും കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെയും പ്രതിനിധികളെയും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഘത്തെ ചര്‍ച്ചയ്ക്ക് നിയോഗിക്കണമെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories