Share this Article
News Malayalam 24x7
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം
MEA Continues Evacuation of Indians Amid Iran-Israel Conflict

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷന്‍ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കല്‍ തുര്‍ക്ക്മെനിസ്ഥാനില്‍ നിന്നായിരിക്കും. 350 ലേറെ പേരുടെ അഭ്യര്‍ത്ഥന കിട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇസ്രയേലില്‍ 36,000 ഇന്ത്യക്കാരെങ്കിലും ഭീഷണി സാഹചര്യം നേരിടുന്നുണ്ട്. സാഹചര്യം കൂടുതല്‍ രൂക്ഷമായാല്‍ നിര്‍ബന്ധമായും ഒഴിയാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചേക്കും. താല്‍പര്യമുള്ളവര്‍ ഒഴിയണമെന്നാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories