കുവൈറ്റിൽ നഴ്സുമാരായ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശി സൂരജ് ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിൻസി എന്നിവരാണ് മരിച്ചത്. മക്കളെ നാട്ടിലെ വീട്ടിലാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍ കുവൈറ്റില്‍ മടങ്ങിയെത്തിയത് .അബ്ബാസിയിലെ താമസസ്ഥലത്തുവച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും പരസ്പരം കുത്തിയെന്നുമാണ് പ്രാഥമിക വിവരം.
അടുത്ത ദിവസങ്ങളില്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ഇരിക്കുകയായിരുന്നു സൂരജും കുടുംബവും.സൂരജ് സുർറ ജാബിർ അൽ അഹമ്മദ് ആശുപത്രിയിൽ ഐ.സി.യു യൂനിറ്റിലും ബിൻസി സബ്ഹാൻ ജാബിർ അൽ അഹമ്മദ് മിലറ്ററി ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്. 10 വർഷത്തോളമായി ഇരുവരും കുവൈത്തിലുണ്ട്. ഇരുവർക്കും രണ്ടു കുട്ടികളുണ്ട്. പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.