പെരുമ്പാവൂരിൽ 20-20യിലെ ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിസന്ധി. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ല. ഇന്നത്തെ റോഡ് ഷോ മാറ്റിവച്ചു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് പരിശോധിക്കുന്നു. പെരുമ്പാവൂരിൽ 20-20 സ്ഥാനാർത്ഥിയാണ് ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന പുറത്തുവരുന്ന വിവരം. തൃക്കാക്കരയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല. ഇന്ന് വൈകിട്ട് തീരുമാനിച്ചിരുന്ന റോഡ് ഷോയാണ് മാറ്റിവെച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം.അമ്മ വൈസ് പ്രസിഡൻറ് ആണ് ലക്ഷ്മി പ്രിയ.
സ്ഥാനാർഥി പ്രഖ്യാപന ശേഷം ലക്ഷ്മിപ്രിയ പറഞ്ഞത്:
‘നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂര്‍ എന്നത് എന്റെ തൊട്ട് അയല്‍പക്കത്തുള്ള സ്ഥലമാണ്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബിജെപി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്.സഹപ്രവര്‍ത്തകരായ അമ്മയിലെ താരങ്ങളോട് ഒന്നും ഞാന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. അവര്‍ക്ക് ഇതൊക്കെ ഞെട്ടല്‍ ആയിരിക്കും. പ്രചാരണത്തിന് എല്ലാവരെയും പ്രതീക്ഷിക്കുന്നുണ്ട്. ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ധിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹം – ലക്ഷ്മി പ്രിയയുടെ വാക്കുകള്‍.