43 ദിവസം നീണ്ട യുഎസ് അടച്ചുപൂട്ടല്‍ അവസാനിച്ചു. ധനാനുമതി ബില്‍ ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബില്ലില്‍ ട്രംപ് ഒപ്പുവച്ചു. ജനപ്രതിനിധി സഭ ബില്ല് പാസാക്കിയത് 6 ഡെമോക്രാ്രറുകളുടെ പിന്തുണയോടെ. ബില്ലിന് ഒപ്പുവയ്ക്കുന്നതിനിടയിലും ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശമനാണ് ട്രംപ് ഉയര്‍ത്തിയത്. ഷട്ടൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിച്ചു എന്നാണ് ട്രംപ് പറഞ്ഞത്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ അടച്ചിടലാണ് 43 ദിവസത്തിന് ശേഷം അവസാനിച്ചത്.