Share this Article
News Malayalam 24x7
രോഗമുള്ളതുകൊണ്ട് ഹെൽമെറ്റ് വയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ഹർജി; രോഗമുണ്ടെന്ന പേരില്‍ ഒഴിവാക്കാനാവില്ല; ഹർജി തള്ളി ഹൈക്കോടതി
വെബ് ടീം
posted on 24-06-2023
1 min read
 two wheeler passengers cant avoid helmet while travelling

കൊച്ചി: രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഇരുചക്ര വാഹനയാത്രക്കാരെ ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി. അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണു വേണ്ടതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹെല്‍മറ്റ് വയ്ക്കുന്നത് ജീവന്‍ സംരക്ഷിക്കാനാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ മാറാടി സ്വദേശികളായ വിവി മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കടുത്ത തലവേദനയ്ക്കു ചികിത്സയിലുള്ളതിനാല്‍ തലമൂടാനാവില്ലെന്നും ഹെല്‍മറ്റ് പോലെയുള്ള ഭാരമുള്ള വസ്തുക്കള്‍ വയ്ക്കാനാവില്ലെന്നും വ്യക്തമാക്കിയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എഐ കാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണു ഹര്‍ജി. 

ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഹര്‍ജിക്കാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. മൂവാറ്റുപുഴ ആര്‍ടിഒ പരിധിയിലുള്ള മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories