ചെറുപുഴ കര്‍ണാടക വനത്തില്‍ കൗതുക കാഴ്ച്ചയായി മൂട്ടിപ്പഴം. നയന മനോഹര കാഴ്ചയൊരുക്കി നില്‍ക്കുന്ന മൂട്ടിപ്പഴത്തിന് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ഉദരരോഗത്തിന് ഉത്തമമാണ് മൂട്ടിപ്പഴം.
ബക്കൗറിയ കോറിട്ടി ലെന്‍സിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മൂട്ടിമരം സാധാരണ ദക്ഷിണേന്ത്യയിലെ നിത്യഹരിത വനങ്ങളിലാണു കാണാറുള്ളത്. മൂട്ടിപ്പുളി, കുന്തപ്പഴം എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. പഴയ കാലത്ത് നായാട്ടിനു കാട്ടില്‍ കയറുന്നവരും ആദിവാസി വിഭാഗത്തില്‍പെട്ടവരുമാണ് ഈ പഴം ഉപയോഗിച്ചിരുന്നത്. കാട്ടുമൃഗങ്ങളും ഇവ ഭക്ഷണമാക്കിയിരുന്നു. കര്‍ണാടക വനത്തിലെ കുരങ്ങുകള്‍ക്കും മലയണ്ണാനും കരടിയ്ക്കും മുട്ടിപ്പഴം ഇഷ്ടഭക്ഷണമാണ്.
ഉദര സംബന്ധമായ രോഗത്തിനു മൂട്ടിപ്പഴം ഉത്തമമാണെന്ന് പറയുന്നു. മരത്തിന്റെ തടിയിലാണ് പൂക്കള്‍ വിരിയുന്നത്. ദളങ്ങളില്ലാത്ത പൂക്കള്‍ക്ക് ചുവപ്പുനിറമാണ്. പഴുക്കുമ്പോള്‍ പഴത്തിന്റെ നിറം കടും ചുവപ്പാകും. മറ്റുള്ള മരങ്ങളെ പോലെ ഇതിന്റെ ശിഖരങ്ങളില്‍ പഴങ്ങള്‍ ഉണ്ടാകാറില്ല. പകരം മരത്തിന്റെ തായ്ത്തടിയുടെ ചുവട്ടില്‍ നിന്ന് മുകളിലേക്കാണ് പഴം ഉണ്ടാവുക.
പഴം ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് ഈ മരത്തിനു മൂട്ടിപ്പഴമെന്ന പേര് വന്നത്. മധുരവും പുളിപ്പും കൂടി ചേര്‍ന്നതാണ് മൂട്ടിപ്പഴത്തിന്റെ രുചി. റംബൂട്ടാന്‍ പഴവുമായി ഇതിനു ഏറെ സാമ്യമുണ്ട്. മുട്ടിപ്പഴത്തിൻ്റെ തോട് ഉപയോഗിച്ച് ഉണ്ടാക്കുന്ന അച്ചാറും ഏറെ സ്വാദിഷ്ടമാണ്.