കഞ്ചാവ് കേസില്‍ നിന്ന് കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെ എക്‌സൈസ് ഒഴിവാക്കി. യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒമ്പത് പേരെ ഒഴിവാക്കി എക്‌സൈസ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇവര്‍കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നും എക്‌സൈസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു പ്രതികള്‍ക്കെതിരെ കേസ് തുടരും. കേസില്‍ കുറ്റപത്രം എക്‌സൈസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ഡിസംബര്‍ 28 നാണ് യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പെടെ ഒമ്പത് പേരെ എക്‌സൈസ് പിടികൂടിയത്. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു.