ന്യുഡൽഹി: 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളിൽ ഇ.ഡി. നടത്തിയ റെയ്ഡിനും രേഖകൾ പിടിച്ചെടുത്തതിനും പിന്നാലെയാണ് അനിൽ അംബാനിയെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലും മുംബൈയിലുമായി നടന്ന റെയ്ഡുകളിൽ 50-ഓളം കമ്പനികളിലും 25 വ്യക്തികളുടെ സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തിയിരുന്നു.